കൊച്ചി പഴയ കൊച്ചിയല്ല! ഏഷ്യയിലെ ‘കൊച്ചു സുന്ദരി’

അറബിക്കടലിന്റെ റാണിയായ കൊച്ചി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് അഭിമാനമായി അടുത്തവര്‍ഷം ഏഷ്യയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാമതായിരിക്കുകയാണ് നമ്മുടെ സ്വന്തം കൊച്ചി. കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നൊരു ചൊല്ലു നിലവിലുണ്ട്. അത് ലോകം തന്നെ അംഗീകരിച്ചിരിക്കുകയാണെന്ന് പറയാം.  ലോകപ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റായ കൊണ്ടെ നാസ്റ്റാണ് കൊച്ചിയെ പട്ടികയില്‍ ഒന്നാമതായി ചേര്‍ത്തിരിക്കുന്നത്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമെന്ന് വെബ്‌സൈറ്റ് പറയുന്നു.

ALSO READ: അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം

നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് കൊച്ചിയിലെ ജലഗതാഗതം, പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം, രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിവയെ കുറിച്ചും വെബ്‌സൈറ്റില്‍ പറയുന്നു. തീര്‍ന്നില്ല പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മി ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാന്‍ പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2024 ല്‍ ഇത് പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമെന്നതും എടുത്തുപറയേണ്ടതാണ്. ഇനിയുമുണ്ട് കാഴ്ചകാരെ ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ അനുഭവങ്ങള്‍. ചൈനീസ് വലയിലെ മീന്‍ പിടുത്തം, കണ്ടല്‍ക്കാടുകളിലൂടെയുള്ള വഞ്ചിയാത്ര, ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

ALSO READ: വ്യാപക വ്യാജ വോട്ട്; കെപിസിസി അംഗത്തിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

വരും വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ ബൃഹത്തായ പദ്ധതിയാണ് ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്. മൂന്നാര്‍ മുതല്‍ കോഴിക്കോട് വരെയും, തൃശൂര്‍ പൂരം മുതല്‍ കൊച്ചി മുസിരിസ് ബിനാലെ വരെയുമുള്ള ടൂറിസം ഇടനാഴി മികച്ചതാണ്. പൊക്കാളിപ്പാടങ്ങള്‍, പാലക്കാടന്‍ ഗ്യാപ്പ്, പൊന്നാനി അങ്ങാടി എന്നിവയെല്ലാം മികച്ചതാക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ALSO READ:  അരിപ്പൊടിയുണ്ടെങ്കില്‍ ഡിന്നറിന് വെറും അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലം ഐറ്റം

സുസ്ഥിര ലക്ഷ്യങ്ങളും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്‌കര്‍ഷയും സാംസ്‌ക്കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയതും, പൊതുജന പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൈം മാസികയുടെ 2022 ലെ ഗ്രേറ്റസ്റ്റ് പ്ലേസസ് പട്ടികയിലും, ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 52 സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നു. ടൂറിസം വകുപ്പിന്റെയും ടൂറിസം വ്യവസായ സംരംഭങ്ങളുടെയും യാത്ര ശരിയായ ദിശയിലാണെന്നതിന്റെ തെളിവ് കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News