
കൊച്ചി ഗ്ലോബർ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെംസ് മോഡേൺ അക്കാഡമി വൈസ് പ്രിൻസിപ്പാളിനെതിരെ നടപടി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ബിനു അസീസിനെ സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജ്മെന്റ്.
വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്കൂൾ മാനേജ്മെന്റിന്റെ നടപടി. വിദ്യാർഥി സ്കൂൾ മാറിയത് വൈസ് പ്രിൻസിപ്പാളുമായി പ്രശ്നമുണ്ടായതിനെ തുടർന്നായിരുന്നു.

Also Read: റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ കേസ്; പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും
മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും. റാഗിങ്ങിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ പരാതി. കുടുംബാംഗങ്ങളും സ്കൂൾ അധികൃതരും നാളെ കളക്ടറേറ്റിൽ ഹാജരാകാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്.
Also Read: സാമ്പത്തിക തട്ടിപ്പ് കേസ്; ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ
വൈസ് പ്രിൻസിപ്പലിൽ നിന്നും കുട്ടിയ്ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പരാതിയിൽ പറഞ്ഞിരുന്നു. സഹപാഠികളില്‍ നിന്നുണ്ടായ ക്രൂര പീഡനത്തെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

