
കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ നാവികനെ കാണാതായി. ടാൻസാനിയൻ പൗരനെയാണ് കാണാതായത്. കൊച്ചി നാവിക ആസ്ഥാനത്ത് പരിശീലനത്തിനെത്തിയതായിരുന്നു ഇയാൾ. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പതിനേഴുകാരൻ മുങ്ങി മരിച്ചു
കൊച്ചി വരാപ്പുഴയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വരാപ്പുഴ സ്വദേശി പോൾ (17) ആണ് മരിച്ചത്. കൂനമ്മാവ് സെൻറ് ജോസഫ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് പോൾ.
അതേസമയം ചേലക്കരയിൽ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. ചേലക്കര നാട്ടിയൻചിറ പുടവങ്ങോട്ട് ഞാലിൽ സവാദിന്റെ മകൾ 19 വയസ്സുള്ള നാഷിതയാണ് മരിച്ചത്. ഇന്ന് വൈകീട്ടോടുകൂടിയാണ് സംഭവം. നാട്ടിയൻചിറ ലായിലകുളമ്പിലുള്ള കുളത്തിലാണ് നാഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലക്കര പോലീസും ഫയർഫോർസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചേലക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ENGLISH SUMMARY: A sailor has gone missing in the backwaters near the Venduruthy bridge in Kochi. The missing person is a Tanzanian citizen.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

