
കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. ബൈക്ക് പാർക്ക് ചെയ്യുന്നതിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സുഹൃത്ത് ജെൻസൺ പിടിയിൽ.
ശനിയാഴ്ച രാത്രി പത്തോടെ പള്ളുരുത്തി വെളി ഗ്രൗണ്ടിന് സമീപം കർമ ലൈനിലാണ് സംഭവം. മൂന്നുപേർ ചേർന്നാണ് ഷിജോയിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബൈക്കിന്റെ താക്കോലിനോടൊപ്പം ഉണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ശരീരത്തിൽ തുളച്ചു കയറിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ തേവര സ്വദേശിയായ ജെൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
updating….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

