
കൊച്ചിയിൽ താലൂക്ക് ആശുപത്രി വരാന്തയിൽ വെച്ച് സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു. ആശുപത്രിയിൽ മകനൊപ്പം എത്തിയ ലീനയ്ക്ക് ആണ് കടിയേറ്റത്. കൊച്ചി കരുവേലിപ്പടിയിലാണ് സംഭവം. കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന മകൻ്റെ രക്തപരിശോധനയ്ക്കായാണ് ലീന ആശുപത്രിയിൽ എത്തിയത്. വരാന്തയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ലീനയെ തെരുവ് നായ ആക്രമിച്ചത്. കാലിന് കടിയേറ്റ ലീന വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. അതേസമയം കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ തെരുവു നായ ശല്യം രൂക്ഷമാണെന്നാണ് വിവരം.
A woman was bitten by a stray dog while visiting the Government Maharajas Taluk Hospital in Kochi with her son. She later received treatment at Ernakulam General Hospital.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

