തേവര പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിക്കിടന്ന് ടിപ്പർ ലോറി; ക്രെയിനുകൾ ഉപയോ​ഗിച്ച് ഉയർത്തി

thevara lorry accident

കൊച്ചി തേവര പാലത്തിൽ അപകടത്തിൽപ്പെട്ട ടിപ്പർ ലോറി ഉയർത്തി. പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിക്കിടന്ന ടിപ്പർ ആണ് ക്രെയിനുകൾ ഉപയോ​ഗിച്ച് ഉയർത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. തേവര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ സംരക്ഷണ ഭിത്തി തകർത്ത് അപകടമുണ്ടായത്.

കണ്ടെയ്നർ ലോറി അപ്രതീക്ഷിതമായി തന്റെ വാഹനത്തെ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ടിപ്പർലോറി ഡ്രൈവർ പറഞ്ഞു. ലോറി നിയന്ത്രണം വിട്ട് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തൂങ്ങിനിൽക്കുകയായിരുന്നു. നാട്ടുകാരാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് ലോറി ഡ്രൈവർ സുനിൽ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ‘വന്ദേമാതരം പൂർണ്ണമായും ചൊല്ലിയത് ആരെ സുഖിപ്പിക്കാൻ?’ കോൺഗ്രസ് കാണിച്ചത് വഞ്ചനയെന്ന് പിണറായി വിജയൻ

ലോറിയിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറിയിൽ അല്പം ചെളിമണ്ണും റോഡ് ക്ലീൻ ചെയ്ത വേസ്റ്റും ഉണ്ടായിരുന്നെങ്കിലും വണ്ടി പൂർണ്ണമായും കായലിലേക്ക് വീഴാതെ ബാലൻസ് ചെയ്ത് നിൽക്കുകയായിരുന്നു. പാലത്തിന്റെ കൈവരി തകർത്ത് ഇത്തരത്തിൽ ഒരു വാഹനം തൂങ്ങിക്കിടക്കുന്നത് ഈ ഭാഗത്ത് അപൂർവ്വമായ കാഴ്ചയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ കായലിൽ വീണിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News