
കൊച്ചിയിലെ മാലിന്യ സംസ്കരണ രംഗത്ത് മിനി എംസിഎഫ് സംവിധാനങ്ങൾ വരുത്തിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷ്. ഒരു കാലത്ത് ഹരിത കർമ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ ശേഖരിക്കാൻ മിനി എംസ്എഫ് റോഡരികിൽ വച്ചാൽ അത് തീയിട്ട് നശിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായിരുന്നു. എന്നാൽ അതിൽ നിന്നും ഇന്ന് വലിയ മാറ്റം ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാണിക്കുന്നു. മുൻപ് മാലിന്യം റോഡ് അരികിൽ ചാക്കിൽ കെട്ടി സൂക്ഷിക്കുന്ന രീതി ആയിരുന്നു, അത് പിന്നീട് മറിഞ്ഞു വീഴും, തുറന്ന് പുറത്ത് ചാടും എന്നിങ്ങനെ പല ശുചിത്വ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
ഇന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന പഴവസ്തുക്കൾ മിനി എംസിഎഫ് കണ്ടെയ്നറുകളിൽ കത്യമായി സൂക്ഷിക്കുന്നു. നിലവിൽ മിനി എംസിഎഫുകളുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ച് 22000 ആയി. ഇതോടെ നഗരത്തിൽ റോഡ് സൈഡുകളിൽ ഉണ്ടായിരുന്ന മാലിന്യ പ്രശ്നങ്ങൾ ഇല്ലാതായി. അതിന് ശേഷമാണ് കണ്ടെയ്നർ എംസിഎഫ് എന്ന ആശയം കൊണ്ടു വരുന്നത്. സ്ഥല പരിമിതി നേരിടുന്ന കൊച്ചിയിൽ ഇത് എവിടെ വയ്ക്കും എന്ന ചോദ്യമൊക്കൊ ഉയർത്തിയവർ ഉണ്ടായിരുന്നതായും മന്ത്രി ഓർത്തെടുക്കുന്നു. എന്നാൽ ഇന്ന് 91-ഓളം കണ്ടെയ്നറുകൾ നഗരത്തിലുള്ളതായും, മാലിന്യ സംസ്‌കരണം ലളിതമായും സുരക്ഷിതമായും നടത്താൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കുന്നു.
Also read :
കൊച്ചി പഴയ കൊച്ചി അല്ല, കൊച്ചി മാത്രമല്ല കേരളവും പഴയ കേരളമല്ല പുതിയ പ്ലാന്റുകൾ സ്ഥാപിച്ചതോടെ നഗരവും സംസ്ഥാനവും ശുചിത്വം നിലനിർത്തുന്ന രീതിയിൽ മാറിയതായും മന്ത്രി എം ബി രാജേഷ് കൈരളി ന്യൂസിന്റെ പബ്ലിക്ക് ഓഡിറ്റ് എന്ന പരിപാടിയിൽ വ്യക്തമാക്കി. മന്ത്രി സംസാരിക്കുന്നതിന്റെ പൂർണരൂപം അടങ്ങുന്ന വീഡിയോ ഒപ്പം ചേർക്കുന്നു https://youtu.be/CZH8qccDJZg?si=nANE3oO5tG5ySpbo

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

