
ഒരിടവേളക്ക് ശേഷം കൊച്ചി നഗരം വീണ്ടും വെള്ളക്കെട്ടിൽ. ഓടകളിലെയും കനാലുകളിലെയും മാലിന്യം നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്ന ക്ലീനിങ് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൃത്യമായി നടത്തുന്നില്ലെന്ന പരാതിയും ശക്തം ആണ്. ഇന്നലെ പെയ്ത മഴയിൽ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
മഴയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാൻ ഇന്ന് കൊച്ചി നഗരത്തിന് കഥകൾ ഒന്നുമില്ല. മഴ ബാക്കി വെക്കുന്നത് വീട് വീട്ടിറങ്ങുന്ന കുറച്ച് കുടുംബങ്ങളെ മാത്രമാണ്. എൽഡിഎഫ് നേതൃത്വം നൽകിയ കൊച്ചി കോർപ്പറേഷന്റെ മുൻ ഭരണസമിതി ഓടകളിലെയും കനാലുകളിലെയും മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്തിരുന്നു. ഇതിനായി ഓപ്പറേഷൻ ബ്രേക്ക് ത്ര്യൂ എന്ന പേരിൽ പദ്ധതിയും ആവിഷ്കരിച്ചു. വെള്ളം ഓടകളിലൂടെ തടസ്സമില്ലാതെ ഒഴുകിയതോടെ മഴക്കാലങ്ങളിൽ വെള്ളക്കെട്ടുകൾ പഴങ്കഥയായി. എന്നാൽ കോർപ്പറേഷൻ ഭരണത്തിൽ യുഡിഎഫ് വന്നതോടെ മാലിന്യങ്ങൾ നീക്കം ചെയ്യാതെയായി. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ റോഡുകളിലും വീടുകളിലും വെള്ളം നിറഞ്ഞു.
ALSO READ: മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം; 5 പേർ കസ്റ്റഡിയിൽ
കോർപ്പറേഷൻ പരിധിയിലെ ഓടകളിലെ മാലിന്യം റെയിൽവേ പരിധിയിലുള്ള ഓടകളിലും വന്നടിഞ്ഞു. അതോടെ ഈ ഭാഗവും വെള്ളത്തിലായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതോടെ വീട് വീട്ടിറങ്ങാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
വെള്ളക്കെട്ടുകളിൽ പതുങ്ങി ഇരിക്കുന്ന അപകടങ്ങളും ചെറുതല്ല. ദുരിത ജീവിതം നയിക്കുന്ന കോർപ്പറേഷൻ പരിധിയിലെ ജനങ്ങളുടെ പ്രശ്നങ്ങളോട് മൗനം പാലിക്കുക മാത്രമാണ് ഇപ്പോഴും കോർപ്പറേഷൻ അധികൃതർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

