കൊടകര കുഴല്‍പ്പണക്കേസ്: ബി ജെ പിയെ വെള്ളപൂശി ഇ ഡി കുറ്റപത്രം

കൊടകര കുഴല്‍പ്പണക്കേസിൽ ബി ജെ പിയെ വെള്ളപൂശി ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണ ഇടപാടിൽ ബി ജെ പി ബന്ധം മറച്ചുവച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. കലൂര്‍ പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 23 പ്രതികള്‍ ആണുള്ളത്.

കൊടകര കുഴൽപ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോർട്ടിനെ അട്ടിമറിച്ചാണ് ബിജെപിയെ സംരക്ഷിച്ചുകൊണ്ട് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ആലപ്പുഴയിലുള്ള വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍ ഷംജീര്‍ വശം ധര്‍മ്മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നും പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മ്മരാജ് ഹാജരാക്കിയിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.കേസില്‍ ആകെ 23 പ്രതികളാണെന്നും കുറ്റപത്രത്തിലുണ്ട്.

Read Also: വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അറസ്റ്റില്‍

കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാൽ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇഡിയുടെ വാദം.പൊലീസ്‌ കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന്‌ ലക്ഷം രൂപയും എട്ട്‌ ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും ഇ ഡി പറയുന്നുണ്ട്.എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി കർണ്ണാടകത്തിൽ നിന്ന്‌ കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പോലീസ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.കർണാടകയിലെ ബിജെപി നേതാക്കളാണ് ഇതിനുപിന്നില്ലെന്ന് പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാണ്.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നിർദ്ദേശമനുസരിച്ചാണ് പണം കൈമാറിയതെന്ന് പണം എത്തിക്കാൻ ചുമതലയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധർമ്മരാജിന്റെ മൊഴിയിൽ പറഞ്ഞിരുന്നു.കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് ബിജെപി തൃശൂർ ഓഫീസ്‌ മുൻ സെക്രട്ടറി തിരൂർ സതീശടക്കം വെളിപ്പെടുത്തിയിരുന്നു.കോടികളുടെ കള്ളപ്പണ ഇടപാടിൻ്റെ ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കണ്ടെത്തിയിട്ട് പോലും ആ ദിശയിലേക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണം പോയിരുന്നില്ല. 

41.40 കോടിയാണ് കവർന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ചിലവഴിക്കാന്‍ വേണ്ടിയാണ് ഇത്രയും വലിയ തുക കേരളത്തിലേക്ക് എത്തിച്ചതെന്ന മൊഴിയുണ്ടായിരുന്നു. അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്റെ നിര്‍ദേശമനുസരിച്ചാണ് പണം കൈമാറിയതെന്ന് പണം എത്തിക്കാന്‍ ചുമതലയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധര്‍മരാജിന്റെ മൊഴിയിലുണ്ട്. എന്നാൽ കൊടകര കുഴല്‍പ്പണ കേസിന്റെ ഉറവിടം കണ്ടെത്താതെയും ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാതെയും ഇഡി കേസ് അവസാനിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News