കൊടകര ഷി​ഗെല്ല മരണം: രോ​ഗം സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല, ഭാര്യയെയും മക്കളെയുംപോലും പരിശോധിച്ചില്ല; ​ഗുരുതര വീഴ്ച

Kodakara Shigella Death

തൃശൂർ കൊടകരയിൽ 43കാരൻ ഷി​ഗെല്ല ബാധിച്ച് മരിച്ച സംഭവത്തിൽ ആരോ​ഗ്യ വകുപ്പിന് ​ഗുരുതര വീഴ്ച. ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ഇക്കാര്യം അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പരാതി. ഹൈ റിസ്ക് കാറ്റ​ഗറിയിൽ വരുന്ന, മരിച്ച യുവാവിന്റെ ഭാര്യയെയും മക്കളെയും പോലും പരിശോധിക്കാനും അധികൃതർ തയ്യാറായിട്ടില്ല.

മാപ്രാണം സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല രോ​ഗബാധ കണ്ടെത്തിയത്. പിന്നാലെ ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയെങ്കിലും ​ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെയും സമ്പർക്ക പട്ടിക പോലും തയ്യാറാക്കിയിട്ടില്ല.

ALSO READ: രോഗ വ്യാപനത്തിനിടെ ആരോ​ഗ്യ വകുപ്പിൽ ഇല്ലാത്ത തസ്തികയിൽ അനധികൃത നിയമനം; കോൺഗ്രസ്‌ സംഘടനാ നേതാക്കളെ തിരുകി കയറ്റുന്നത് മാനദണ്ഡങ്ങളോ സേവന ചട്ടമോ രൂപീകരിക്കാതെ

അതേസമയം തൃശൂരിൽ ഷി​ഗെല്ലാ രോ​ഗവ്യാപനം ശക്തമാവുകയാണ്. വടക്കാഞ്ചേരി മം​ഗലത്ത് നാലും ഏഴും വയസുള്ള രണ്ട് കുട്ടികൾക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡും തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News