തലസ്ഥാന മാറ്റം , സ്വകാര്യ ബിൽ അനവസരത്തിൽ; ഹൈബിയെ തള്ളി കൊടിക്കുന്നിൽ സുരേഷ്

തലസ്ഥാന വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ്  കൊടിക്കുന്നിൽ സുരേഷ്. ഹൈബി ഈഡന്‍റെ സ്വകാര്യ ബിൽ അനവസരത്തിലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.  ഇക്കാര്യത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണം എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു.

ALSO READ: സംവരണം ഒഴിവാക്കണമെന്ന ഹർജി; പരാതിക്കാരന് പിഴയീടാക്കി സുപ്രീംകോടതി

വിഷയത്തില്‍ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വിമര്‍ശിച്ചു.

തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നത്. പാര്‍ട്ടിയോട് ആലോചക്കാതെ നടത്തിയ നീക്കത്തിനെതിരെ ഹൈക്കമാന്‍ഡും പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരുന്നു.

ALSO READ: വടക്കൻ കേരളത്തിൽ ശക്തമായ മഴ: വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News