ഹരിയാനയിലെ സീറ്റ് കോഴയിൽ കൊടിക്കുന്നിൽ സുരേഷ് കുടുങ്ങുന്നു ; നിർണായക വാട്സ്ആപ്പ് ചാറ്റുകൾ കൈരളി ന്യൂസിന്

Kodikunnil Suresh gets caught in Haryana seat scam

ഹരിയാനയിൽ സീറ്റിന് കോഴ പരാതിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വാട്സ്ആപ്പ് ചാറ്റുകൾ കൈരളി ന്യൂസിന്. സീറ്റിന് പണം നൽകിയ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാറുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ആണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.

ഹരിയാന തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഹരിയാനയിൽ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുടെ ഭർത്താവിൽ നിന്നും കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർ 7 കോടി രൂപ വാങ്ങിയെന്നാണ് പരാതി. കൊടിക്കുന്നിൽ സുരേഷ് എം പിയുമായി ഗൗരവ് കുമാർ നടത്തിയ വാട്സ്ആപ് ചാറ്റുകൾ ആണ് കൈരളി ന്യൂസ് പുറത്തുവിടുന്നത്.

പണം അക്കൗണ്ടിൽ ലഭിച്ചില്ലെന്നും, ആദ്യം നൽകിയ പണം ഒരു അക്കൗണ്ടിൽ ലഭിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ മെസേജുകൾ ആണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം നൽകിയ അക്കൗണ്ട് നമ്പരിൽ പണം എത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷിൻ്റെ മെസേജ് ഉണ്ട്.

Also read: ആവേശമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ; എറണാകുളം ജില്ല ഇടതിനൊപ്പം

എസ് ബി ഐ പാർലമെൻ്റ് ബ്രാഞ്ചിൻ്റെ വിവരങ്ങളും കൊടിക്കുന്നിൽ സുരേഷ് എം പി പങ്കുവച്ചിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അക്കൗണ്ട് നമ്പർ ചോദിച്ച് കൊടിക്കുന്നിൽ തിരികെ മെസേജ് അയച്ചു. നേരിട്ട് വന്ന് തന്നെ കാണാനും ഗൗരവ് കുമാറിനോട് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

പരാതിക്കാരനായ ഗൗരവ് കുമാർ പറയുന്നത് കൊടിക്കുന്നിൽ സുരേഷ് എം പി 15 ലക്ഷം രൂപ തിരികെ നൽകിയെന്നും ഇനി 1 കോടി 5 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നുമാണ്. കെസി വേണുഗോപാൽ 75 ലക്ഷവും, കെസി വേണുഗോപാലിൻ്റെ പി എ അനസ് അലി 10 ലക്ഷവും തിരികെ നൽകാനുണ്ടെന്നുമാണ് ഗൗരവ് കുമാറിൻ്റെ പരാതിയിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News