‘മുതിർന്ന നേതാവ് എന്ന നിലയിൽ എനിക്ക് അർഹതയുണ്ട്, പലതവണ മാറ്റി നിർത്തപ്പെട്ടു’; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി

kodikunnil suresh udf

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ക‍ഴിഞ്ഞ ദിവസം ഒരു മണിക്കൂറാണ് ഖർഗെയുമായി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്നും അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘കോൺ​ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അഞ്ച് വർഷം ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ’; വെല്ലുവിളിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കേരളത്തിലെ നേതാക്കളും പ്രവർത്തകരും കടുത്ത അതൃപ്തിയിലാണ്. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷവും തീരുമാനം വൈകുന്നതിൽ പ്രധാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്.  ലീഗിൻ്റെ സമ്മർദ്ദം കാരണമാണ്  പ്രഖ്യാപനം വൈകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. ഇനി ഘടകക്ഷികളുമായി ചർച്ചയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News