കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യ സ്മാരകമൊരുങ്ങുന്നു

അതുല്യനായ സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യ സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും.

കോടിയേരിയുടെ ഓര്‍മ്മകള്‍ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയരുന്നത്. കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്നതാണ് ഉണ്ണി കാനായി ഒരുക്കിയ സ്തൂപം. രക്തനക്ഷത്രത്തിനും ഉയര്‍ന്നു പാറുന്ന ചെങ്കൊടിക്കും താഴെ ചിരിതൂകി നില്‍ക്കുന്ന കോടിയേരിയുടെ മുഖം. ഗ്രാനൈറ്റിലാണ് ജീവന്‍ തുടിക്കുന്ന ചിത്രം കൊത്തിയെടുത്തത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സ്തൂപം സന്ദര്‍ശിച്ച് അവസാന മിനുക്കുപണികള്‍ വിലയിരുത്തി.

READ MORE:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും

ഉപ്പുകാറ്റും വെയിലുമേറ്റാല്‍ നിറം മങ്ങാത്ത വിധം സെറാമിക് ടൈലുകള്‍ ചേര്‍ത്താണ് സ്തൂപം നിര്‍മ്മിച്ചതെന്ന് ശില്‍പ്പി ഉണ്ണി കാനായി പറഞ്ഞു. ഉണ്ണി കാനായിയും സഹായികളും ചേര്‍ന്ന് ഒരു മാസമെടുത്താണ് സ്തൂപനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

READ MORE:രാജ രവിവര്‍മ ആര്‍ട്ട് ഗാലറി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News