ആ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഒരാണ്ട്; പയ്യാമ്പലത്തെ കോടിയേരിയുടെ സ്മൃതിമണ്ഡപത്തിന്റെ അനാച്ഛാദനം ഇന്ന്

അതുല്യനായ സി പി എ എ നേതാവ് കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യ സ്മാരകമൊരുങ്ങി. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഇന്ന് രാവിലെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും. കോടിയേരിയുടെ ഓര്‍മ്മകള്‍ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയര്‍ന്നത്.

ഇന്ന് പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തലശ്ശേരിയിലും തളിപ്പറമ്പിലും ബഹുജനറാലിയും വോളണ്ടിയര്‍ മാര്‍ച്ചും അനുസ്മരണ സമ്മേളനവും നടത്തും. രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തി പുഷ്പാര്‍ച്ചന നടത്തും.

Also Read : കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്

തുടര്‍ന്ന് സ്മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്യും. ഇ പി. ജയരാജന്‍, പി. കെ. ശ്രീമതി, കെ.കെ.ശൈലജ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി ജയരാജന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് തലശ്ശേരിയില്‍ വളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ ബഹുജനറാലിയും വളണ്ടിയര്‍ പരേഡും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

Also Read : ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്, അഖില്‍ മാത്യുവിന് എതിരായ ആരോപണം പൊളിഞ്ഞു

കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്നതാണ് ഉണ്ണി കാനായി ഒരുക്കിയ സ്തൂപം. രക്തനക്ഷത്രത്തിനും ഉയര്‍ന്നു പാറുന്ന ചെങ്കൊടിക്കും താഴെ ചിരിതൂകി നില്‍ക്കുന്ന കോടിയേരിയുടെ മുഖം.ഗ്രാനൈറ്റിലാണ് ജീവന്‍ തുടിക്കുന്ന ചിത്രം കൊത്തിയെടുത്തത്. ഉപ്പുകാറ്റും വെയിലുമേറ്റാല്‍ നിറം മങ്ങാത്ത വിധം സെറാമിക് ടൈലുകള്‍ ചേര്‍ത്താണ് സ്തൂപം നിര്‍മ്മിച്ചതെന്ന് ശില്‍പ്പി ഉണ്ണി കാനായി പറഞ്ഞു. ഉണ്ണി കാനായിയും സഹായികളും ചേര്‍ന്ന് ഒരു മാസമെടുത്താണ് സ്തൂപനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News