പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചു

congress calicut issue

കോൺഗ്രസ് പാർട്ടിയിലെ പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കം കൊടുവള്ളിയിൽ വൻ പൊട്ടിത്തെറിയിലേക്ക്. ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരുൾപ്പെടെ 21 ഭാരവാഹികളാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്.

യുഡിഎഫിനും കോൺഗ്രസിനും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ മണ്ഡലം പ്രസിഡന്റാക്കിയതിലാണ് ഒരു വിഭാഗം പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. കെ. അബ്ദുൾ അസീസിനെയും, നേരത്തെ സംഘടനാ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്ന സി.കെ. ജലീലിനെയും പദവികളിൽ തിരിച്ചെടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

ALSO READ : ടി.ഐ മധുസൂദനനെതിരെ വ്യാജപ്രചാരണം: വി. കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി എൽഡിഎഫ്

കൊടുവള്ളി കെ.എം.ഒ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഉയർന്ന ‘എംഎസ്എഫ് തോറ്റു, മതേതരത്വം വിജയിച്ചു’ എന്ന പോസ്റ്റർ വിവാദമാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയത്. മണ്ഡലത്തിൽ മുസ്ലീം ലീഗ് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.

ജലീലിനെ പുറത്താക്കാൻ പിന്നിൽ പ്രവർത്തിച്ചത് ഈ വിഭാഗമാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾക്ക് പുറമെ പോഷക സംഘടനാ നേതാക്കളും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ ബൂത്ത്, വാർഡ് പ്രസിഡന്റുമാരും പദവികൾ ഒഴിഞ്ഞു പ്രവർത്തനം നിർത്തുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News