കൊടുവള്ളി തട്ടിക്കൊണ്ടുപോകല്‍ കേസ്; ഒരാൾ കൂടി പിടിയിൽ

arrest

കൊടുവള്ളി നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം വേങ്ങര സ്വദേശി ഷഫീഖിനെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തത് ഷഫീഖാണെന്ന് പൊലീസ് അറിയിച്ചു.

വയനാട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയതിൽ നേരിട്ടു പങ്കുള്ള കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെ തിങ്കളാഴ്ച പുലർച്ചെ അറസ്റ്റു ചെയ്തിരുന്നു, ഇയാളുടെ സഹോദരി ഭർത്താവാണ് പിടിയിലായ ഷഫീഖ്.

ALSO READ: സ്കൂട്ടറിൽ പോകവേ വാക്ക് തർക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; കൊച്ചിയില്‍ ജീവിതപങ്കാളിയെ കൊന്ന ശേഷം യുവാവ് പൊലീസില്‍ കീ‍ഴടങ്ങി

കൊടുവള്ളി സ്വദേശി അനൂസ് റോഷനെ കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിലാണ് അനൂസ് റോഷനെ താമസിപ്പിച്ചത്. പൊലീസ് അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ, അനൂസിന് വിട്ട് അയക്കുവാൻ സംഘം തീരുമാനിക്കുകയായിരുന്നു.

ENGLISH NEWS SUMMARY: One more person has been arrested in the case of kidnapping a youth from Koduvally. The Koduvally police have taken Shafiq, a native of Vengara, Malappuram, into custody. The police said that Shafiq had facilitated the accused to stay in hiding.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News