
മുൻ സഹതാരം വിരാട് കോഹ്ലിക്ക് വൻ പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തെളിയിക്കാൻ തനിക്ക് ഒന്നും തന്നെ ബാക്കിയില്ല എന്ന് വിരാട് കോഹ്ലി പറഞ്ഞതിനെ പിന്തുണച്ചാണ് അശ്വിന്റെ പ്രതികരണം. വിരാട് പറഞ്ഞത് തികച്ചും ശരിയാണ്, ഇത്രയും വർഷങ്ങൾ കളിക്കുകയും ഇന്ത്യയെ നിരവധി മത്സരങ്ങളിൽ ജയിപ്പിക്കുകയും ചെയ്ത അദ്ദേഹം ആരുടെ മുന്നിലും ഒന്നും തെളിയ്ക്കേണ്ടി ആവശ്യമില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കോഹ്ലിയുടെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. കോഹ്ലിയുടെ ഫിറ്റ്നസും സ്ഥിരതയും ഇപ്പോഴും ഇന്ത്യയ്ക്ക് വലിയ കരുത്താണെന്നും അശ്വിൻ വ്യക്തമാക്കി. 2027 ലോകകപ്പിൽ കോഹ്ലി കളിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം താരം തന്നെയായിരിക്കും എടുക്കുക എന്നും അദ്ദേഹം പറഞ്ഞു.
Also Read: ധർമ്മശാലയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ റൺ മഴ; പഞ്ചാബിന് ജയിക്കാൻ വേണ്ടത് 223 റൺസ്
ടെസ്റ്റ്, അന്താരാഷ്ട്ര ടി 20 ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ചതിന് ശേഷം കോഹ്ലിയുടെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് 2027 ഏകദിന ലോകകപ്പിൽ അദ്ദേഹം ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

