സച്ചിനൊപ്പം എത്താന്‍ ഇനി രണ്ടു സെഞ്ച്വറി മാത്രം; 13,000 ക്ലബില്‍ കോഹ്ലി

ഏകദിനത്തില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇതിഹാസ താരമായ സച്ചിനൊപ്പം എത്താന്‍ വിരാട് കോഹ്ലിക്ക് വേണ്ടത് ഇനി രണ്ടു ശതകം മാത്രം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ 94 പന്തില്‍ 122 റണ്‍സ് നേടിയ കോഹ്ലി തന്റെ ഏകദിന കരിയറിലെ 47-ാം സെഞ്ച്വറിയാണ് കുറിച്ചത്. സച്ചിന് ഏകദിനത്തില്‍ 49 സെഞ്ച്വറികളാണ് ഉള്ളത്.

മൂന്ന് സിക്സിന്റെയും ഒന്‍പത് ഫോറിന്റെയും അകമ്പടിയോടെയായിരുന്നു കോഹ്ലിയുടെ സംഭാവന. തുടക്കത്തില്‍ ഏറെ ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയ കോഹ്ലി അവസാനം തകര്‍ത്താടി.

READ MORE:രണ്ട് ചക്രവാതചുഴി; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 5 നാൾ മഴ തുടരും

84 പന്തിലാണ് തന്റെ 47-ാമത് സെഞ്ച്വറി കോഹ്ലി നേടിയത്. ഏകദിനത്തില്‍ വേഗത്തില്‍ 13000 റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന പ്രശസ്തിയും കോഹ്ലിയെ തേടിയെത്തി. റണ്‍വേട്ടയില്‍ സച്ചിന്‍ (18,426), സംഗക്കാര (14,234), റിക്കി പോണ്ടിങ് (13,704), ജയസൂര്യ (13,430) എന്നിവര്‍ക്ക് തൊട്ടുപിന്നിലാണ് കോഹ്ലി.

READ MORE:കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News