ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം; വിരാട് കോഹ്‌ലിയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പരിശീലനത്തിനിടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയ്ക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്. കാൽമുട്ടിന് പരിക്കേറ്റതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്. ഒരു ഫാസ്റ്റ് ബൗളറുടെ പന്ത് കൊണ്ടുണ്ടായ പരിക്കാണ് കോഹ്‌ലിക്ക് പറ്റിയത്. പിന്നാലെ തന്നെ ടീം ഫിസിയോയും സംഘവും കോലിയെ പരിശോധിച്ചു. പഒരു സ്പ്രേ പുരട്ടി പരിക്കേറ്റ ഭാഗത്ത് ബാൻഡേജ് ഇട്ടു. അതിനുശേഷം കോഹ്‌ലി ബാറ്റ് ചെയ്തില്ലെങ്കിലും, പരിക്ക് ഗുരുതരമല്ലെന്നും കോഹ്‌ലി ഫൈനൽ കളിക്കുമെന്നും ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫ് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കോലിക്ക് ഫൈനലിന് ഇറങ്ങാന്‍ സാധിക്കാതെ വന്നാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കോലിയുടെ പരിക്കിനേക്കുറിച്ച് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെയാണ് നേരിടുക. ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടുക എന്നതാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ലക്ഷ്യമിടുന്നത്. 2024 ജൂണിൽ ഇന്ത്യ ടി20 ലോകകപ്പ് ട്രോഫി നേടി. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സെമി ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവയ്‌ക്കെതിരെ കളിച്ച മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അവർ വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News