
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു മികച്ച തുടക്കം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 9 ഓവർ പിന്നിടുമ്പോൾ ആർസിബി 1 വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലാണ്.
തുടക്കത്തിൽ തന്നെ ജേക്കബ് ബെഥേലിനെ നഷ്‌ടമായ ബെംഗളുരുവിന് പക്ഷെ രണ്ടാം വിക്കറ്റിൽ ഒത്ത് ചേർന്ന വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കമാണ് നൽകിയത്. കോഹ്ലി 26 പന്തിൽ 39 റൺസ് അടിച്ചപ്പോൾ പടിക്കൽ 16 പന്തിൽ 24 റൺസ് നേടി മികച്ച പിന്തുണ നൽകി. ഇരുവരും നിലവിൽ ക്രീസിൽ ഉണ്ട്. കൊൽക്കത്തയ്ക്കായി കാർത്തിക് ത്യാഗി ആണ് വിക്കറ്റ് എടുത്തത്.
Also Read: ഐപിഎല്ലിൽ കത്തിക്കയറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ; ആർസിബിക്ക് 193 റൺസ് വിജയലക്ഷ്യം
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. അങ്ക്രിഷ് രഘുവംശി 46 പന്തിൽ 71 റൺസ് നേടി ടോപ് സ്കോറെർ ആയി.റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ, ജോഷ് ഹാസൽവുഡ്, റാസിഖ് സലാം ദാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

