പവർപ്ലേയിൽ കോഹ്‌ലിയുടെ വെടിക്കെട്ട്! ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു മികച്ച തുടക്കം

kohli

പിഎൽ ക്വാളിഫയർ-1 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു മിന്നുന്ന തുടക്കം. ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ആദ്യ ഓവറുകളിൽ തന്നെ ആക്രമിച്ചു കളിച്ച ബെംഗളൂരു ആദ്യ ആറ് ഓവറുകളിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 76 റൺസാണ് സ്വന്തമാക്കിയത്.

7 പന്തിൽ 19 റൺസ് നേടി ഓപ്പണർ വെങ്കിടേഷ് അയ്യർ വേഗം മടങ്ങിയെങ്കിലും വിരാട് കോഹ്‌ലിയും ദേവദത്ത് പടിക്കലും ഗുജറാത്ത് ബൗളർമാരെ അടിച്ചു തകർത്തു. കോഹ്‌ലി 17 പന്തിൽ 34 റൺസും പടിക്കൽ 11 പന്തിൽ 23 റൺസുമായി കളത്തിലുണ്ട്. ഗുജറാത്ത് ബൗളർമാരിൽ റബാഡയാണ് വിക്കറ്റ് നേടിയത്. ഫൈനലിലേക്കുള്ള നേരിട്ടുള്ള ടിക്കറ്റ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇരുടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും മത്സരത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.

Also Read: സിബിഎസ്ഇയിൽ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകൾക്ക് മേൽക്കൈയുള്ള ഗ്രൗണ്ടിൽ വലിയ സ്കോർ നേടി എതിരാളികളെ സമ്മർദ്ദത്തിൽ ആക്കാനാണ് ബെംഗളുരുവിന്റെ ശ്രമം. പകരം മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചുവരവ് നടത്താനാണ് ഗുജറാത്ത് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News