ധോണിപ്പടയെ വീഴ്ത്തി കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ 6 വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. ശിവം ദുബെ (48), രവീന്ദ്ര ജഡേജ (20) എന്നിവരുടെ നിര്‍ണായക കൂട്ടുകെട്ടാണ് ഒരു ഘട്ടത്തില്‍ 11 ഓവറില്‍ 72/5 എന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരേയ്‌നും 2 വിക്കറ്റ് വീതം വീഴ്ത്തി. നരേയ്ന്‍ നാലോവറില്‍ 15 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. 43 പന്തില്‍ 54 റണ്‍സ് നേടിയ റിങ്കു സിംഗ്, 44 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയ നിതീഷ് റാണെ എന്നിവരുടെ പ്രകടനമാണ് 9പന്ത് ബാക്കി നില്‍ക്കേ കൊല്‍ക്കത്തയെ വിജയതീരത്ത് എത്തിച്ചത്. ദീപക്ക് ചാഹര്‍ ചെന്നൈക്കായി 3 വിക്കറ്റുകള്‍ വീഴ്ത്തി.

ഐപിഎല്ലില്‍ ഇതുവരെ 58 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ടീമും ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. 12 മത്സരങ്ങളില്‍ നിന്നും 16 പോയന്റുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍ നിന്നും 15 പോയന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്. 12 കളികളില്‍ നിന്നും 14 പോയന്റുള്ള മുംബൈയും 12 കളികളില്‍ നിന്നും 13 പോയന്റുമായി ലഖ്‌നൗവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.12 കളികളില്‍ നിന്നും 12 പോയന്റുമായി ബാംഗ്ലൂര്‍ നിലവില്‍ അഞ്ചാം സ്ഥാത്തും 13 കളികളില്‍ 12 പോയിന്റുമായി രാജസ്ഥാന്‍ ആറാം സ്ഥാനത്താണ്. കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളായ് യഥാക്രമം 6 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍. കൊല്‍ക്കത്തക്ക് നിലവില്‍ 13 കളികളില്‍ നിന്നും 12 പോയന്റാണുള്ളത്. 12 കളികളില്‍ നിന്നും 12 പോയന്റാണ് പഞ്ചാബിനുള്ളത്. ഹൈദ്രാബാദിന് 12 ക ളില്‍ കളില്‍ നിന്നും 8 പോയന്റുകളാണുള്ളത്. 13 മത്സരങ്ങളില്‍ നിന്നും 8 പോയന്റ് മാത്രമുള്ള ഡല്‍ഹിയാണ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News