
കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസില്‍ കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ്. വെള്ളി പുലര്‍ച്ചെ നാല് മണിക്ക് പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാല് മണിക്കൂറോളം തെളിവെടുപ്പ് നടപടികള്‍ നീണ്ടു.
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ നേതാവും മുഖ്യപ്രതിയുമായ മനോജിത് മിശ്ര നടത്തിയത് മനുഷ്യത്യരഹിതമായ ആക്രമണംമായിരുന്നു. ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കിയതായി പൊലീസ് കോടതിയെ അറിയിച്ചു.
സംഭവത്തില്‍ ഫോറന്‍സിക് തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.
കൊല്‍ക്കത്തയില്‍ നിയമം വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ നേതാവും മുഖ്യ പ്രതിയുമായ മനോജിത് മിശ്ര വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ആക്രമിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. ആക്രമണ സമയത്ത് പെണ്‍കുട്ടിക്ക് ഇന്‍ഹേലര്‍ നല്‍കിയത് മനുഷ്യത്യരഹിത നീക്കമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും സാഹചര്യ തെളിവുകളും, മറ്റ് ഫോറന്‍സിക് പരിശോധന ഫലങ്ങളും പ്രതിക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. പ്രതികളുടെ മൊബൈല്‍ ലൊക്കേഷനുകള്‍, സുരക്ഷാ ജീവനക്കാരന്റെ മൊഴി, ഇന്‍ഹേലര്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയുടെ തൃണമൂ മൂല്‍ കോണ്‍ഗ്രസ് സ്വാധീനവും തെളിവുകള്‍ നശിപ്പിക്കുവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി ജാമ്യം കോടതി റദ്ദാക്കി. മനോജിത്ത് മിശ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടി കൊല്‍ക്കത്ത അലി പൂര്‍ കോടതി ഉത്തരവിട്ടു.
മറ്റ് രണ്ടു പ്രതികളുടെ കസ്റ്റഡി കാലാവധി ജൂലൈ നാലു വരെയും നീട്ടിയിട്ടുണ്ട്. സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here