കൊല്‍ക്കത്ത കൂട്ട ബലാത്സംഗം; സെക്യൂരിറ്റ് ഗാര്‍ഡ് അറസ്റ്റില്‍

DELHI gang rape

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. സെക്യൂരിറ്റി ഗാര്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു.തൃണമൂല്‍ നേതാവ് മനോജിത് മിശ്ര ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ ലോ കോളേജ് വിദ്യാര്‍ഥികളാണ്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത ലോ കോളജിലെ ഗാര്‍ഡ് റൂമില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. മിശ്ര തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ മറ്റൊരാളുമായി ഇഷ്ടമുള്ളതിനാല്‍ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. തുടര്‍ന്ന് തന്റെ ആണ്‍ സുഹൃത്തിനെയും മാതാപിതാക്കളെയും കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. നിലവില്‍ പ്രതികളെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും കൊല്‍ക്കത്ത പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം.

Also read- കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; പ്രതികളില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

കൊല്‍ക്കത്തക്ക് സമീപം കസ്ബയില്‍ ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്.വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.  ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ബംഗാളില്‍ ദിനം പ്രതി ഉയരുകയാണ്. ബംഗാളില്‍ നിയമവാഴ്ച ഇല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മമതയുടെ ഭരണത്തിന് കീഴിയില്‍ ബംഗാള്‍ സ്ത്രീകള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നെന്നും ആരോപണം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News