
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനായി ഇന്ന് മൈതാനത്തേക്ക് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നു. എന്നാൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന 7.30 ന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ഒൻപത് കളിയിൽ ഏഴ് പോയിന്റുമായി ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഡൽഹി ഒൻപത് കളിയിൽ പന്ത്രണ്ട് പോയിന്റുമായി നാലാം സ്ഥാനത്തും. കൊൽക്കത്തക്ക് പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്തണമെങ്കിൽല ഇനി അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളും വിജയിക്കാൻ സാധിക്കണം.
Also Read: ജീവിതമാർഗമായിരുന്ന കൃഷിയിടം വിറ്റ് മകനെ ക്രിക്കറ്ററാക്കിയ അച്ഛന്‍റെ കൂടി കഥ; ആരാണ് വൈഭവ് സൂര്യവംശി?
എന്നാൽ നിലവിൽ തന്നെ പോയിന്റ്‍ പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ള ഡൽഹിക്ക് ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണം കൂടി ജയിക്കാനായാല്‍ തന്നെ പ്ലേ ഓഫിൽ പ്രവേശിക്കാം.
ഇന്ന് കളിക്കാൻ സാധ്യതയുള്ള പ്ലേയിങ് ഇലവൻ
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസി, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അശുതോഷ് ശര്‍മ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, രമണ്‍ദീപ് സിംഗ് / മനീഷ് പാണ്ഡെ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, മൊയിന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here