
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി.
നേരത്തെ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി നായകൻ അജിൻക്യ രഹാനെ 13 പന്തിൽ 19 റൺസും ഫിൻ അല്ലൻ വെറും 8 പന്തിൽ 18 റൺസും നേടി വേഗതയേറിയ തുടക്കം നൽകി. പിന്നാലെയെത്തിയ അങ്ക്രിഷ് രഘുവംശി 46 പന്തിൽ 71 റൺസ് നേടി ടോപ് സ്കോറെർ ആയി.
Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മെയ് 16ഓടെ കാലവർഷം എത്തും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മധ്യനിരയിൽ കാമറൂൺ ഗ്രീനും റിങ്കു സിങ്ങും (49*)അതിവേഗം റൺസ് നേടി ടീമിന്റെ സ്കോർ 190 കടത്തി. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ, ജോഷ് ഹാസൽവുഡ്, റാസിഖ് സലാം ദാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

