
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ടു വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത പവർ പ്ലേയിൽ അടിച്ചു തകർത്തു. ഓവറിൽ 13 റൺസ് ശരാശരിയിൽ ആക്രമിച്ചു കളിച്ച വിരുന്നുകാർ ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് നേടി.
നായകൻ അജിൻക്യ രഹാനെയും ഫിൻ അലനും ചേർന്ന് ഒരുക്കിയ 69 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് കൊൽക്കത്തയ്ക്ക് മിന്നുന്ന തുടക്കം നൽകിയത്. 17 പന്തിൽ 37 റൺസ് എടുത്ത അലനെ ഷാർദുൽ താക്കൂർ പുറത്തക്കിയെങ്കിലും 18 പന്തിൽ 36 റൺസ് എടുത്ത രഹാനെയും കാമറോൺ ഗ്രീനും ക്രീസിൽ ഉണ്ട്.
ഇനിയുള്ള ഓവറുകളിൽ ആധിപത്യം നിലനിർത്തി കൂറ്റൻ സ്കോറിലേക്ക് നീങ്ങാനായിരിക്കും കൊൽക്കത്ത ശ്രമിക്കുക. അതേസമയം ബുമ്രയും, ബൗൾട്ടും അടങ്ങുന്ന ബൗളിംഗ് നിര എത്രയും പെട്ടെന്ന് വിക്കറ്റുകൾ വീഴ്ത്തി ചെറിയ സ്‌കോറിൽ കൊൽക്കത്തയെ ഒതുക്കി മത്സരത്തിൽ തിരിച്ചുവരവ് നടത്താനായിരിക്കും മുംബൈയുടെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

