
തുടർച്ചയായ തോൽവികൾക്ക് ശേഷം ഐപിഎൽ 2026 സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. തങ്ങളുടെ സീസണിലെ ഏഴാം മൽസരത്തിലാണ് കരുത്തരായ രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് ഈഡൻ ഗാർഡൻസിൽ തോല്പിച്ചത്.
ടോസ് നേടിയ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (39) വൈഭവ് സൂര്യവംശിയും (46) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മധ്യനിര തകർന്നതോടെ ടീം ചെറിയ സ്കോറി ഒതുങ്ങി. കൊൽക്കത്തയുടെ ബൗളർമാരായ വരുണ്‍ ചക്രവര്‍ത്തിയും കാർത്തിക ത്യാഗിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
Also Read: ശ്രേയസ് അയ്യർ ടി20 ദേശീയ ടീമിലില്ലാത്തത് ഇന്ത്യയുടെ നഷ്ടമെന്ന് മുൻ താരം
156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടായി.ഓപ്പണർമാരായ ടിം സീഫർട്ട്, അജിങ്ക്യ രഹാനെ എന്നിവർ വേഗത്തിൽ പുറത്തായത് അവരെ പ്രതിരോധത്തിലാക്കി. തുടർന്ന് മധ്യ നിര നടത്തിയ പോരാട്ടമാണ് ടീമിനെ രക്ഷിച്ചത്. അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന റിങ്കു സിംഗ് ടീമിനെ വിജയത്തിലെത്തിച്ചു. രാജസ്ഥാനിനായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

