പർപ്പിൾ-ഗോൾഡ് മാജിക്! പുതിയ ജേഴ്‌സി പുറത്തിറക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുതിയ ജേഴ്‌സി പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പുതിയ ജേഴ്‌സി ആരാധകർക്ക് ടീം പരിചയപ്പെടുത്തിയത്. ‘ലൈൻസ് ഓഫ് ലെഗസി ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ജേഴ്‌സിയുടെ രൂപകൽപ്പന.

ടീമിന്റെ ഐപിഎൽ ചരിത്രത്തിലെ പ്രധാന നിമിഷങ്ങളാണ് ഡിസൈനിന് പ്രചോദനമായത്. 2008ലെ ഉദ്ഘാടന മത്സരത്തിൽ ബ്രെൻഡൻ മക്കല്ലം നേടിയ 158 റൺസും, റിങ്കു സിംഗ് ഗുജറാത്തിനെതിരെ അവസാന ഓവറിൽ അഞ്ച് സിക്‌സുകൾ നേടി നടത്തിയ അതിസാഹസിക പ്രകടനവും ഇതിൽ ഉൾപ്പെടുന്നു.

Also Read: ഐപിഎൽ 2026 ന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് നിയമക്കുരുക്കിൽ

പർപ്പിളിൽ സ്വർണ നിറത്തിലുള്ള വരകളുള്ള ജേഴ്‌സിയിൽ പ്രത്യേക ഗ്രാഫിക് ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലൈനുകൾ ഒരുമിച്ച് ചേരുമ്പോൾ കെകെആർ എന്ന് പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്.ഐപിഎൽ 2026 സീസണിൽ ഈ പുതിയ ജേഴ്‌സിയിട്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ കളത്തിലിറങ്ങുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News