ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് തലവേദനയായി വരുൺ ചക്രവർത്തിയുടെ ബൗളിംഗ്

Varun Chakravarthy

ഇന്ന് ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ സൺ റൈസർസ് ഹൈദരാബാദിനെ നേരിടും. ആദ്യ മൽസരത്തിൽ പരാജയപ്പെട്ട ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും ഈ മത്സരത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.

എന്നാൽ കൊൽക്കത്തയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോം ഇല്ലായ്‌മയാണ്. മുൻനിര ബൗളർമാർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ടീമിന്റെ പ്രതീക്ഷയായ വരുൺ ചക്രവർത്ത താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് കൊൽക്കത്തയെ തളർത്തി ഇരിക്കുകയാണ്. ടി 20 ലോകകപ്പിന്റെ രണ്ടാം പകുതി മുതൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന താരം മുംബൈക്കെതിരായ ആദ്യ ഐപിഎൽ മത്സരത്തിലും അടി വാങ്ങിക്കൂട്ടി. എറിഞ്ഞ നാലോവറുകളിൽ വെറും 48 റൺസ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റുകൾ ഒന്നും നേടാനായില്ല.

Also Read: തല മടങ്ങിവരുന്നോ? വൈറലായി ധോണിയുടെ പരിശീലന വീഡിയോ

എന്നാൽ വിഷയത്തെ പാർവ്വതീകരിക്കണ്ട എന്ന നിലപാടാണ് കൊൽക്കത്ത പരിശീലകൻ അഭിഷേക് നായരുടേത്. വരുണിനെ മാനേജ്‌മന്റ് പൂർണമായി പിന്തുണക്കുന്നുവെന്നും അദ്ദേഹം മാനസികമായി കരുത്തനാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെയേറെ വെല്ലുവിളികൾ നേരിടുന്ന അദ്ദേഹം താളം കണ്ടെത്തിക്കഴിഞ്ഞാൽ പഴയപോലെ അപകടകാരിയാകുമെന്ന് നായർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News