ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ, ലോകത്ത് ഇതാദ്യം

ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ 61കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കൂൺ ആക്കമുള്ള സസ്യങ്ങളിൽ പരീക്ഷണം നടത്തിവരികയായിരുന്നു. സസ്യ ഫംഗസുകളുമായി അടുത്ത സമ്പർക്കം പുലർത്തുമ്പോൾ സസ്യ അണുബാധ മനുഷ്യരിലേക്ക് എങ്ങനെ പടരുമെന്നത്തിന്റെ ഉദാഹരണമാണിതെന്ന് ഗവേഷകർ പറയുന്നു.

ചുമ, ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടായതിനെത്തുടർന്നാണ് രോഗി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് എത്തിയത്. ഇയാൾക്ക് കോൺഡ്രോസ്റ്റിറം പർപ്യുറം എന്ന ഫംഗസ് ആകാനാണ് സാധ്യതയെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇലകൾക്ക് വെള്ള നിറം വരുത്തുന്ന രോഗം പടർത്തുന്ന ഫംഗസാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here