കൊല്‍ക്കത്ത കൂട്ടമാനഭംഗക്കേസ്: തൃണമൂല്‍ വിദ്യാര്‍ഥി നേതാവിനെതിരെ വീണ്ടും പീഡന പരാതി

Kolkata gang rape Case

കൊല്‍ക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ കേസിലെ പ്രതിയും തൃണമൂല്‍ വിദ്യാര്‍ഥി സംഘടനാ നേതാവുമായ മോണോജിത് മിശ്രക്കെതിരെ വീണ്ടും പീഡന പരാതി. ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് മറ്റൊരു നിയമ വിദ്യാര്‍ഥിനിയും രംഗത്തെത്തി. രണ്ട് വര്‍ഷം മുമ്പ് കോളേജ് യാത്രയ്ക്കിടെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃണമൂല്‍ എംഎല്‍എ അശോക് കുമാര്‍ ദേബ് ഇടപെട്ട് പ്രതിയെ സംരക്ഷിച്ചുവെന്നും അതിജീവിത ആരോപിച്ചു.

അതേസമയം, നിയമ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ തൃണമൂൽ നേതാവായ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. പെൺകുട്ടിയെ കോളേജിനുള്ളിലൂടെ വലിച്ചിഴക്കുന്ന സിസിടിവി ദൃശങ്ങൾ പൊലീസിനു ലഭിച്ചു. പെൺകുട്ടിയെ ആക്രമിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും പൊലീസ്. അതേസമയം സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്.

ALSO READ; സംവിധായകൻ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീര്‍ അറസ്റ്റില്‍

അതിനിടെ, തൃണമുൽ നേതാവിനെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഉള്ള ശ്രമമാണ് മമതാ സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതഷേധ കടുപ്പിച്ചതോടെയാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഭവത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും പ്രതികരിക്കുവാൻ മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News