
പശ്ചിമബംഗാളിൽ നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തിന് അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകും. അതേസമയം സംഭവത്തിൽ മമതാ സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ശക്തമാവുകയാണ്. തൃണമൂൽ വിദ്യാർഥി സംഘടന നേതാവ് മനോജിത്ത് മിശ്ര ഉൾപ്പെടെ പ്രതികളായ കേസിൽ മമത സർക്കാർ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്ന ആരോപണം ഉയരുന്നുണ്ട്ലോ. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് തൃണമൂൽ നേതാവ് ക്രൂരമായി മർദ്ദിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
ലോക്സഭ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയോടൊപ്പം മിശ്ര നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദര പുത്രൻ കൂടിയാണ് മിശ്ര എന്നതും സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
Also Read: വെസ്റ്റ് ഇന്‍ഡീസ് താരത്തിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതി; പീഡിപ്പിച്ചത് 11 സ്ത്രീകളെ
സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മമതക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് ആറുമാസം പിന്നിടുമ്പോഴാണ് സമാന സംഭവം ആവര്‍ത്തിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here