പഴങ്ങളും മധുര പലഹാരങ്ങളും ഒന്നുമല്ല; ഈ ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്നത് ന്യൂഡിൽസ്

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പല ആരാധനകളാണ് നടക്കുന്നത്. അതിൽ വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഇന്ത്യ. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും തങ്ങളിലും ആരാധനാക്രമങ്ങളിലും വ്യത്യസ്തത കാണാൻ സാധിക്കും. പല ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾ പേരുകേട്ടവയാണ്. മധുരപലഹാരങ്ങൾ, പഴങ്ങൾ, അരി വിഭവങ്ങൾ, വറുത്ത വിഭവങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. എന്നാൽ ന്യൂഡിൽസും ഫ്രൈഡ് റൈസും എല്ലാം പ്രസാദമായി ലഭിക്കുന്ന ഒരു ക്ഷേത്രത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?

ALSO READ: തഹാവൂര്‍ റാണയെ തിഹാർ  ജയിലില്‍ പാര്‍പ്പിക്കും

കൊൽക്കത്തയിൽ ആണ് ഈ വ്യത്യസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളി ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ടാൻഗ്രയിലെ മാതേശ്വർതല റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കാളി ദേവിയുടെയും ശിവന്റെയും പ്രതിമകൾ ഉണ്ട്. ദേവിക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന വഴിപാടുകളാണ് ഈ സ്ഥലത്തെ യഥാർത്ഥത്തിൽ സവിശേഷമാക്കുന്നത്. പൂക്കൾ പോലുള്ള പരമ്പരാഗത ഇനങ്ങൾക്ക് പുറമേ, ഭക്തർ നൂഡിൽസും മറ്റ് ചൈനീസ് വിഭവങ്ങളും പവിത്രമായ വഴിപാടുകളായി ഉൾപ്പെടുത്തുന്നു. ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, മോമോസ് എന്നിവയെല്ലാമാണ് ഈ ക്ഷേത്രത്തിലെ ദേവിക്ക് പ്രസാദമായി സമർപ്പിക്കുന്നത്.

ഇന്തോ-ചൈനീസ് പൈതൃകം പിന്തുടരുന്നതിനാലാണ് ഈ ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രസാദങ്ങൾ നൽകിവരുന്നത്. ടാൻഗ്രയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 60 വർഷത്തെ പഴക്കമാണ് ഉള്ളത്. ചൈനീസ് കാളി മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് കൊൽക്കത്തയിൽ അഭയാർത്ഥികളായി എത്തിയ ചൈനക്കാരാണ് ഈ ക്ഷേത്രത്തിൽ കൂടുതലായി ആരാധന നടത്തിയിരുന്നത് എന്നുള്ളതിനാലാണ് ഇത്തരം ഒരു വൈവിധ്യമാർന്ന ആചാരം ഈ ക്ഷേത്രത്തിന് കൈവന്നിട്ടുള്ളത്. ഇന്ന് ഈ വ്യത്യസ്തമായ ആരാധനാരീതികൾ കണ്ടറിയുന്നതിനായി നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News