
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റുകൾക്ക് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌തെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു.
ഓപ്പണറായി ഇറങ്ങിയ ഫിൻ അല്ലൻ 13 പന്തിൽ 29 റൺസ് നേടി കൊൽക്കത്തക്ക് വേഗതയാർന്ന തുടക്കം നൽകി. നായകൻ അജിങ്ക്യ രഹാനെ 43 റൺസുമായി ഇന്നിംഗ്സ് നയിച്ചപ്പോൾ, യുവതാരം അംഗികൃഷ് രഘുവൻഷി 59 റൺസുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.അവസാന ഘട്ടത്തിൽ 11 പന്തിൽ 22 റൺസുമായി റിങ്കു സിംഗ് ടീമിന്റെ വിജയം അനായാസമാക്കി. ഹൈദരാബാദിനായി പാറ്റ് കമ്മിൻസ് , ശിവൻക് കുമാർ , സാകിബ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 19 ഓവറിൽ 165 റൺസിന് പുറത്തായി. ഹൈദരാബാദിന് വേണ്ടി ഹെഡ് 28 പന്തിൽ 61 റൺസ് നേടി ടീമിന്റെ ടോപ് സ്കോറെർ ആയപ്പോൾ മധ്യ നിരയിൽ ഇഷാൻ കിഷൻ 42 റൺസ് നേടി മികച്ച പിന്തുണ നൽകി..കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

