
കൊല്ലത്ത് 2 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശികളായ ആകാംശ്, രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ആന്ദ്രയിൽ നിന്ന് ട്രയിൻ മാർഗ്ഗമായിരുന്നു കഞ്ചാവ് കടത്ത്. എക്സൈസും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ആകാംശിനെ 10 കിലോ കഞ്ചാവുമായി മുമ്പ് എക്സൈസ് പിടികൂടിയിരുന്നു. പ്രതികളെ എക്സൈസ് സംഘം ട്രെയിനിൽ പിന്തുടരുന്നുണ്ടായിരുന്നു.
ALSO READ: മലയാറ്റൂരില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
232 പേരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0253 കിഗ്രാം), കഞ്ചാവ് (7.315 കി.ഗ്രാം), കഞ്ചാവ് ബീഡി (159 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here