കൊല്ലത്ത് പതിനായിരം രൂപ വിലയുള്ള വളർത്തുപൂച്ചയെ കാണാതായി; സംഭവം ദുബായിലേക്ക് കൊണ്ടുപോവാനിരിക്കെ

കൊല്ലം ഉമയനല്ലൂരില്‍ രണ്ട് വയസുള്ള പേർഷ്യൻ വളർത്തുപൂച്ചയെ കാണാതായി. ഉമയനല്ലൂർ സ്വദേശിനി അഞ്ജലി സി.എസിന്‍റെ രണ്ട് വയസുള്ള വളർത്തുപൂച്ച പ്യൂമയെയാണ് കാണാതായത്. പൂച്ചയെ ദുബായിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കവെ ഇക്ക‍ഴിഞ്ഞ ആറാം തീയതിയാണ് കാണാതായത്.

Also read:ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്

അഞ്ജലി ദുബായിൽ ഇന്‍റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്. ഉമയനല്ലൂരിലെ ഇവരുടെ വീട്ടില്‍ നിന്നും ആറാം തിയതി ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂച്ചയെ കാണാതായത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അഞ്ജലിയുടെ അച്ഛന്‍
ഷൺമുഖൻ സംശയം തോന്നി പൂച്ചയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തിരിച്ചുവരുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തില്‍ നാളെ പൊലീസില്‍ പരാതി നല്‍കുമെന്ന് അഞ്‌ജലിയുടെ കുടുംബം പറഞ്ഞു. രണ്ട് മാസം പ്രായമുള്ളപ്പോള്‍ പതിനായിരം രൂപയ്‌ക്കാണ് പൂച്ചയെ വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News