വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 73കാരിയെ രക്ഷപ്പെടുത്തി അ​ഗ്നിശമനസേന, സംഭവം കൊല്ലത്ത്

rescue

വീടിനുള്ളിൽ കുടുങ്ങിപ്പോയ 73കാരിയെ അ​ഗ്നിശമനസേന രക്ഷപ്പെടുത്തി. കൊല്ലം കോർപറേഷൻ ഡിവിഷൻ 43ൽ സ്നേഹലതയെയാണ് (73) വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിലുകളും ജനാലകളും അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനാലകളിലെ കമ്പുകൾ മുറിച്ച് മാറ്റിയാണ് സേന വീടിനകത്ത് കടന്നു സ്നേഹലതയെ സുരക്ഷിതമായി പുറത്തെടുത്തത്.

also read:വിനോദസഞ്ചാരികൾക്ക് വനംവകുപ്പിന്റെ ഇരുട്ടടി, വാഗമൺ പൈൻവാലി പ്രവേശന ഫീസ് ഇരട്ടിയാക്കി

സ്റ്റേഷൻ ഓഫീസർ ഉല്ലാസ് ഡി നയിക്കുന്ന സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിഹാബുദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിബിൻ മാത്യു, കൃഷ്ണനുണ്ണി വിഷ്ണു പിള്ള, ശരത്, ഫൈസൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സജി എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News