കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ് പാർവ്വതി മിൽ സ്ഥലത്തോ?; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പ്രേമചന്ദ്രൻ എംപിയും ബിജെപിയും രംഗത്തുവന്നത് രാഷ്ട്രീയനാടകമെന്ന് തെളിഞ്ഞു

സ്ഥലപരിമിതിയുള്ള ആശ്രാമത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പ്രേമചന്ദ്രൻ എംപിയും ബിജെപിയും രംഗത്തുവന്നത് രാഷ്ട്രീയനാടകമാണെന്ന് തെളിഞ്ഞു. കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ് ആശ്രാമത്ത് സ്ഥാപിക്കുന്നതിന് പകരം പാർവ്വതി മിൽ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിലാണിപ്പോൾ എൻ.കെ പ്രേമചന്ദ്രൻ എംപി.

മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചതിന് എൽ‍ഡിഎഫ് സർക്കാരി​നെതിരെ രൂക്ഷ വിമർശനവുമായിട്ടായിരുന്നു കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും ബിജെപിയും രം​ഗത്തുവന്നിരുന്നത്. മെഡിക്കൽ കോളേജ് വരുന്നതിന് സർക്കാർ തടസം നിൽകുകയാണെന്നായിരുന്നു ആരോപണം. ഇത് വൻ വിവാദമായിരുന്നു. ഇപ്പോൾ കോൺ​ഗ്രസ് തന്നെ അധികാരത്തിലിരിക്കെ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് എന്തുകൊണ്ട് നൽകുന്നില്ലാ എന്നതാണ് ഉയർന്നുവരുന്ന ചോദ്യം. ഇതിനുപകരം, പാർവ്വതി മിൽ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാനാണ് നീക്കം. ഇതിലൂടെ മുമ്പ് എംപി എൻകെ പ്രേമചന്ദ്രനും ബിജെപിയും നടത്തിയത് രാഷ്ട്രീയനാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Also Read: ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു

അതേസമയം, ഈ വിഷയത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് ഹൈക്കോടതിയിൽ നിന്നും മുമ്പേ വൻ തിരിച്ചടി നേരിട്ടിരുന്നു. എൻ കെ പ്രേമചന്ദ്രൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു എന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ ഹൈക്കോടതി പൂർണ തൃപ്തി അറിയിക്കുകയാണ് അന്ന് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News