കൊല്ലം ആര്യങ്കാവിൽ വീണ്ടും കഞ്ചാവ് വേട്ട

ARYANKAVU

കൊല്ലം ആര്യങ്കാവിൽ വീണ്ടും കഞ്ചാവ് വേട്ട കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന ഏഴര കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി തൗഫീക് (25) ആണ് അറസ്റ്റിലായത്. കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ പന്ത്രണ്ടര കിലോ കഞ്ചാവ് ഇന്നലെ ആര്യങ്കാവിൽ വെച്ച് എക്സൈസ് പിടികൂടിയിരുന്നു.

അതേസമയം പെരുമ്പാവൂരിൽ അഞ്ചു ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായി. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ എന്നിവരാണ് പിടിയിലായത്.

ALSO READ: ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘണാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലുള്ള ലോഡ്ജിൽ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും പിടിയിലായത്.യുവാക്കളെ ലക്ഷ്യമിട്ട് ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. ആലുവ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News