
കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. അച്ഛൻ അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. മകൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ നഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവിടെയാണ് സംഭവം നടന്നത്.
വീട്ടിലെ ഹാളിലാണ് മകൻ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് വിവരം. ശ്രീനിവാസ പിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ENGLISH SUMMARY: A father committed suicide after killing his son in Kadappakkad, Kollam. The deceased was identified as Vishnu, a native of Akshaya Nagar, Kadappakkad. The father, a lawyer, Srinivasa Pillai, committed suicide.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here