ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് കാറുകളും കസ്റ്റഡിയില്‍; വാഹനങ്ങള്‍ പദ്മകുമാറിന്റേത്

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീല, വെള്ള കാറുകള്‍ കസ്റ്റഡിയില്‍. ഇരു വാഹനങ്ങളും പദ്മകുമാറിന്റേത്. അതേസമയം  സംഭവത്തില്‍ പ്രതികളെ പിടികൂടിയതിന് പിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി .

കുട്ടിയെയും സഹോദരനെയും പ്രതികളുടെ ചിത്രങ്ങള്‍ കാണിച്ചു. കുഞ്ഞ് ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പൊലീസ് പിടിയിലായത് പത്മകുമാറിന്റെ ഭാര്യയും ഭാര്യസഹോദരിയുമാണ്. മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യയും മകളുമെന്നായിരുന്നു പുറത്തുവന്ന വിവരം.

ALSO READ: ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പിടിയിലായത് പത്മകുമാറും കുടുംബവും

നാട്ടുകാരുമായി സഹകരണമില്ലാത്ത കുടുംബമാണ് പ്രതി പത്മകുമാറിന്റെതാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. അതിനിടയില്‍ കൊല്ലത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു.  താനുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കിയതെന്ന് പത്മകുമാര്‍ സമ്മതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News