കൊല്ലത്ത് നടുറോഡില്‍ തമ്മിൽത്തല്ല്: യുവതി അറസ്റ്റില്‍

കൊല്ലത്ത് നടുറോഡില്‍ അടിയുണ്ടാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിലെ അന്‍സിയ ബീവിയാണ് അറസ്റ്റിലായത്. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനിയാണ് അറസ്റ്റിലായ അൻസിയ ബീവി. കടയ്ക്കൽ പാങ്ങലുകാട് ജംങ്ഷനിൽ തയ്യല്‍ കട നടത്തി വരികയാണിവർ.

അന്‍സിയ ബീവിയെ കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കി. പാങ്ങലുകാട് ജംങ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്തെന്ന പരാതിയില്‍ എസ്സിഎസ്ടി പീഡനനിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്. പാങ്ങലുകാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്.

ഒരാഴ്ച മുന്‍പ് ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിന്റെ കൈ അന്‍സിയ ബീവി തല്ലിയൊടിച്ചു. അന്‍സിയബീവി നടുറോഡില്‍ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്റെ ദൃശ്യം മൊബെെല്‍ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു വിജിത്തിനെ ആക്രമിച്ചത്. ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ അന്‍സിയ വിജിത്തിനെ ചോദ്യം ചെയ്യുകയും കൈയില്‍ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ഇടതുകൈ അടിച്ചൊടിക്കുകയുമായിരുന്നു. കൈ ഒടിഞ്ഞ വിജിത്ത് ഇപ്പോള്‍ ചികിത്സയിലാണ്. വിജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്‍സിയക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News