ബാറിന് മുന്നിലെ തര്‍ക്കം കയ്യാങ്കളിയായി, പിടിച്ചുമാറ്റാനെത്തിയ യുവാവിന് കുത്തേറ്റ് ദാരുണാന്ത്യം; കൊല്ലത്തെ ഞെട്ടിച്ച കൊലപാതകം

husband killed wife

കൊല്ലം ചടയമംഗലത്ത് ബാറിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ സിഐടിയു തൊഴിലാളിയായ യുവാവിനെ കുത്തി കൊന്നു. കലയം സ്വദേശി സുധീഷ് ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയായ ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുണ്ടറ നാന്ദിരിക്കല്‍ സ്വദേശി ജിബിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10.52 മണിയോടെ ചടമംഗലത്തെ പേള്‍ ബാറിന് മുന്നില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിബിനും സുധീഷിന്റെ സുഹൃത്തുക്കളായ ഷാനവാസും അമ്പാടിയും തമ്മില്‍ തര്‍ക്കമുണ്ടായി.

തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ബാറിനുള്ളില്‍ പോയി കത്തിയെടുത്തുകൊണ്ടുവന്ന ജിബിന്‍ സംഘത്തെ ആക്രമിച്ചു. പിടിച്ചു മാറ്റാന്‍ എത്തിയ കലയം സ്വദേശി സുധീഷിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ
സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതി ജിബിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ആഹ്വാനം ചെയ്ത പ്രാദേശിക ഹര്‍ത്താല്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News