തേജസ് എത്തിയത് സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; കൊലയ്ക്കുള്ള കാരണം വ്യക്തമാക്കി എഫ്‌ഐആര്‍

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍ വിവരങ്ങള്‍ കൈരളി ന്യൂസിന്. യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള വിരോധത്തിന് കാരണമായെന്ന് എഫ്‌ഐആര്‍.

സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് വീട്ടില്‍ എത്തിയതെന്നും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഫെബിനെയും പിതാവിനെയും കുത്തുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു.

Also Read :തേജസ് വീട്ടിലെത്തിയപ്പോള്‍ ഫെബിനും അച്ഛനും പേരയ്ക്ക കഴിക്കുന്നു, അച്ഛന്റെ കയ്യിലിരുന്ന കത്തിയെടുത്ത് മകനെ കുത്തിക്കൊന്നു; കൊല്ലത്ത് നടന്ന് അതിക്രൂര കൊലപാതകം

കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. പ്രതി തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. 

ഫെബിന്‍ ജോര്‍ജിനെ കൊന്ന് ജീവനൊടുക്കിയ തേജസ് രാജ് ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരി ഫ്‌ലോറിയെയാണ്. കൊലയ്ക്ക് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസ് രാജും ഫ്‌ലോറിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍നിന്ന് ഫ്‌ലോറിയയും കുടുംബും പിന്‍മാറിയത് പകയ്ക്ക് കാരണമായി.

കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാൾ പർദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെറിൻ്റെ പിതാവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതി തേജസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിൻ്റെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News