
കൊല്ലം നെടുമ്പന ഗ്രാമം മാലിന്യമുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി കെ ഗോപൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഗിരിജ കുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്‍റ് ബി. സുധാകരൻ നായർ സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. യശോദ, പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ വി എസ് അജിത, ക്ഷേമകാര്യ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ കാര്യ ചെയർപേഴ്സൺ ബിനുജ നാസറുദീൻ, ബ്ലോക്ക് ആരോഗ്യകാര്യ ചെയർ പേർഴ്സൺ ജിഷാ അനിൽ, പഞ്ചായത്ത് മെമ്പറൻമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ എസ് നാസറുദീൻ തുടങ്ങിയർ സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്സൺ, വി ഇ ഒ ചാരിതാർത്ഥ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ ആർപിമാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ സംബന്ധിച്ച യോഗത്തിൽ ഹരിത കർമ്മസേനക്ക് ആദരവ് നൽകി. ഹരിത വിദ്യാലയമായി തെരഞ്ഞെടുത്ത സിദ്ധാർത്ഥ സെൻട്രൽ സ്കൂളിനുള്ള ആദരം ആസൂത്രണ സമിതി അംഗം കൂടിയായ സുരേഷ് സിദ്ധാർത്ഥ ഏറ്റുവാങ്ങി. ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here