വയനാടിന് കൈത്താങ്ങായി കൊല്ലം എന്‍.എസ് സഹകരണ ആശുപത്രി; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

വയനാടിന് കൈത്താങ്ങായി കൊല്ലം എന്‍.എസ് സഹകരണ ആശുപ്രതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി ആശുപത്രി സംഘം ശനിയാഴ്ച 10 ലക്ഷം രൂപ കൈമാറി. സംഘത്തിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നാണ് ഈ തുക കൈമാറിയത്.

2018ലെ പ്രളയകാലത്ത് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഒരു കോടി 82 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കും ആശുപത്രി സംഘം 50 ലക്ഷം രൂപ കെയര്‍ കേരള പദ്ധതിയിലേക്കും നല്‍കിയിരുന്നു.

Also Read : ആ രാത്രി മനുഷ്യര്‍ക്കു മാത്രമല്ല, ദാ ഈ പശുക്കള്‍ക്കും അതിജീവനത്തിന്റേതു തന്നെയായിരുന്നു; ദുരന്തഭൂമിയില്‍ നിന്നും തന്റെ വളര്‍ത്തുപശുക്കളെ സംരക്ഷിക്കാനായി ശ്മശാനത്തില്‍ അഭയം തേടേണ്ടിവന്ന ഒരു ക്ഷീര കര്‍ഷകന്റെ കഥ

കൂടാതെ 2020ല്‍ കൊവിഡ് കാലത്ത് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഒരു കോടി രൂപയും 2021ല്‍ വാക്സിന്‍ ചലഞ്ചേറ്റെടുത്ത് 25 ലക്ഷം രൂപയും സി എം.ഡി.ആര്‍.എഫ്. ഫണ്ടിലേക്ക് നല്‍കി. സി.എം.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ സംസ്ഥാനത്തെ എക സംഘമാണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News