
66 വയസായ കൊല്ലത്തെ പ്രകാശ് കലാകേന്ദ്രത്തിന് പെണ്‍ സാരഥ്യം. പ്രമുഖ ചിത്രകാരി സ്മിത ബാബു പ്രസിഡന്റും വീട്ടമ്മയായ അനിശ്യ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 300-ലധികം കുട്ടികളുടെ സമ്മര്‍ ക്യാമ്പിന് രണ്ട് വീട്ടമ്മമാരാണ് നേതൃത്വം നല്‍കുന്നത്.
Read Also: വരക്കാനും കുറിക്കാനും ഇഷ്ടമുള്ളവരാണോ നിങ്ങൾ? സ്റ്റൈലൻ ‘സ്റ്റൈലസു’മായി മോട്ടോ എത്തുന്നു
കുട്ടികളുടെ മനസിലെ സമ്മര്‍ദങ്ങളെ മഞ്ഞുപോലെ അലിയിക്കുന്ന ഈ ‘ജിജ്ഞാസ’ ക്യാമ്പില്‍ അമ്മമാരായ ഭാരവാഹികള്‍ സ്വന്തം മക്കളെന്ന പോലെ വാത്സല്യത്തോടെ ഒപ്പമുണ്ട്. ചിരിക്കാനും കരയാനും വികാരങ്ങളെ നേര്‍ക്ക് നേര്‍ മുഖാമുഖം നോക്കി പ്രകടിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് പ്രകാശ് കലാകേന്ദ്രം.
അച്ചനായും അമ്മയായും മക്കളായും കുട്ടികള്‍ മാറി അവധികാലം ആഘോഷിക്കാനും ഈ ക്യാമ്പ് പഠിപ്പിക്കുന്നു. ചിത്രം വര, കരകൗശലം, അഭിനയം, കഥ, എഴുത്ത്, പ്രസംഗം, വ്യക്തിത്വ വികസനം, സംഗീതം ഇതെല്ലാമാണ് കൊല്ലം പ്രകാശ് കലാകേന്ദ്രം.
Key words: kollam prakash kala kendram

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here