കൊല്ലത്ത് ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് പതിനാലുകാരൻ മരിച്ചു

Pathanamthitta bus accident

കൊല്ലത്ത് വാഹനാപകടത്തിൻ പതിനാലുകാരൻ മരിച്ചു. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് സംഭവം. ടിപ്പർ ലോറി കയറി ഇറങ്ങിയാണ് ഒൻപതാം ക്ലാസുകാരൻ മരിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ്.

അമ്മയ്ക്ക് ഒപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു സൽമാൻ ഫാരിസ്. ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ വീതി കുറവുള്ള റോഡിലാണ് അപകടം സംഭവിച്ചത്.

ALSO READ: ‘കയ്യൊടിഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചത് 12 ദിവസങ്ങൾക്ക് ശേഷം, ലൈറ്റർ കൊണ്ട് കാലിനടിയിൽ പൊള്ളിച്ചു’; ഒന്നര വയസുകാരനെ വളർത്തച്ഛൻ മർദിച്ചത് അമ്മയുടെ മൗന സമ്മതത്തോടെ

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് ടെംബോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ട്രാവലർ ഡ്രൈവറുൾപ്പെടെ രണ്ട് പേർ മരിച്ചു. പാലക്കാട് നിന്നും കൊട്ടിയൂരേക്ക് പോകുകയായിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. അർധ രാത്രിയോടെയാണ് അപകടമുണ്ടായത്. 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News